Today: 20 Jun 2025 GMT   Tell Your Friend
Advertisements
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ്
മോസ്കോ: ഇറാന്‍~ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമെരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്കോവാണ് രംഗത്തെത്തിയത്.

അമെരിക്ക ഇസ്രയേലിന് നേരിട്ട് സൈനിക സഹായം നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ വ്യാപകമായതോടെയാണ് റഷ്യയുടെ ഇടപെടല്‍. ഇതൊരു ഊഹാപോഹമാണെങ്കില്‍ പോലും അമെരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും അമെരിക്കയുടെ ഇടപെടല്‍ സാഹചര്യങ്ങളെ സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റഷ്യ പ്രതികരിച്ചു.

അതേസമയം, ഇറാന്‍~ഇസ്രയേല്‍ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോകമാകെ ആശങ്കയിലാഴ്ത്തിയ ഇറാന്‍~ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരമുണ്ടാവണമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഇതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായും സംസാരിച്ചതായും പുടിന്‍ അവകാശപ്പെട്ടു.

ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യന്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്‍റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
- dated 20 Jun 2025


Comments:
Keywords: Europe - Otta Nottathil - russia_warns_us_against_supporting_israel Europe - Otta Nottathil - russia_warns_us_against_supporting_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
PM_narendra_modi_visit_croatia_june_18_2025
മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് ക്രൊയേഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
Iranian_missile_strikes_hit_Israeli_hospital_June_19_2025
ഇസ്രായേലി ആശുപത്രിക്ക് നേരെ ഇറാനിയന്‍ മിസൈല്‍ ആക്രമണം Recent or Hot News
തുടര്‍ന്നു വായിക്കുക
putin_offers_mediation_between_iran_israel
ഇറാന്‍ ~ ഇസ്രയേല്‍ യുദ്ധത്തിനു മധ്യസ്ഥം വഹിക്കാമെന്ന് പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_leo_hollywood_relatives
ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഹോളിവുഡില്‍ ബന്ധുക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Insect_Plague_rome_Cockroaches_June_17_2025
പാറ്റകള്‍ നിറഞ്ഞ ഇറ്റാലിയന്‍ അവധിക്കാല റിസോര്‍ട്ടുകള്‍ സന്ദര്‍ശകര്‍ക്ക് ഭീഷണിയാവുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യുദ്ധം വീണ്ടും ശക്തമായി വ്യോമാതിര്‍ത്തി അടച്ചു യൂറോപ്യന്‍ വിമാനങ്ങള്‍ മുടങ്ങിയേക്കാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us